പന്പ: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബാംഗളൂര്‍- പമ്പ ബസ് സര്‍വീസ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ഒരോ രാജഹംസ, ഐരാവത് വോള്‍വോ ബസുകളാണു സര്‍വീസിന് ഉപയോഗിക്കുക. ഉച്ചയ്ക്ക് ഒന്നിന് ബാംഗളൂരിലെ ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നു പുറപ്പെടുന്ന രാജഹംസ ബസ് 1.30ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും 4.30ന് മൈസൂരും പിറ്റേന്നു രാവിലെ 8.15ന് പമ്പയിലും എത്തും.
തിരിച്ചു വൈകിട്ട് അഞ്ചിനു പമ്പയില്‍നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചയ്ക്കു ബംഗളൂരുവില്‍ എത്തും. ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഉച്ചകഴിഞ്ഞ് 2.01ന് പുറപ്പെടുന്ന ഐരാവത് വോള്‍വോ സര്‍വീസ് 2.31ന് മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡിലും 5.30ന് മൈസൂരും പിറ്റേന്നു രാവിലെ 6.45ന് പമ്പയിലും എത്തും. തിരികെ വൈകുന്നേരം 06.01ന് പമ്പയില്‍നിന്നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 9.45ന് ബാംഗളൂരില്‍ എത്തും. കര്‍ണാടകത്തിലെയും കേരളത്തിലെയും റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. കൂടുതല്‍ വിവരത്തിന് www.ksrtc.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഡിസംബര്‍ മുതല്‍ കര്‍ണാടക ആര്‍ടിസിയുടെ ശബരിമല സര്‍വീസ്
02:21 AM Nov 20, 2018 | Deepika.com