ചെ​ല​വി​ല്ലാ പ്ര​കൃ​തികൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ ജ​നങ്ങൾ മുന്നിട്ടിറങ്ങ​ണം: സു​ഭാ​ഷ് പ​ലേ​ക്ക​ർ

01:52 AM Nov 20, 2018 | Deepika.com
കോ​​ട്ട​​യം: ഭൂ​​മി​​യു​​ടെ​​യും കാ​​ലാ​​വ​​സ്ഥ​​യു​​ടെ​​യും സ​​ന്തു​​ലി​​താ​​വ​​സ്ഥ നി​​ല​​നി​​ർ​​ത്തു​​ന്ന ചെ​​ല​​വി​​ല്ലാ പ്ര​​കൃ​​തി കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​ൻ ജ​​ന​​കീ​​യ മു​​ന്നേ​​റ്റം വേ​​ണ​​മെ​ന്നു പ്ര​​കൃ​​തി കൃ​​ഷി​​യു​​ടെ പ്ര​​ചാ​​ര​​ക​​നും കാ​​ർ​​ഷി​​ക ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ സു​​ഭാ​​ഷ് പ​​ലേ​​ക്ക​​ർ.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ​​യും സ്കൂ​​ൾ ഓ​​ഫ് ബ​​യോ​​സ​​യ​​ൻ​​സ​​സും എ​​ൻ​​എ​​സ്എ​​സും സം​​യു​​ക്ത​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ’ചെ​​ല​​വി​​ല്ലാ പ്ര​​കൃ​​തി​​കൃ​​ഷി; സാ​​ധ്യ​​ത​​ക​​ളും വെ​​ല്ലു​​വി​​ളി​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ശി​​ല്പ​​ശാ​​ല​​യി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.മ​​റ്റു പ്ര​​ധാ​​ന കൃ​​ഷി രീ​​തി​​ക​​ൾ ഭൂ​​മി​​യു​​ടെ സ​​ന്തു​​ലി​​താ​​വ​​സ്ഥ​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന​​തും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തി​​നും ആ​​ഗോ​​ള​​താ​​പ​​ന​​ത്തി​​നും കാ​​ര​​ണ​​മാ​​കു​​ന്ന ഹ​​രി​​ത​​ഗൃ​​ഹ വാ​​ത​​ക​​ങ്ങ​​ൾ ഉ​​ൽ​​പ്പാ​​ദി​​പ്പി​​ക്കു​​ന്ന​​തു​​മാ​​ണ്. ചെ​​ല​​വി​​ല്ലാ​​ത്ത പ്ര​​കൃ​​തി കൃ​​ഷി​​യാ​​ണ് ഇ​​തി​​നു പ​​രി​​ഹാ​​രം.

ചെ​​ല​​വി​​ല്ലാ പ്ര​​കൃ​​തി​​കൃ​​ഷി ഭൂ​​മി​​ക്കും ക​​ർ​​ഷ​​ക​​നും ഗു​​ണ​​ക​​ര​​മാ​​ണ്. പ്ര​​കൃ​​തി​​കൃ​​ഷി വ്യാ​​പി​​പ്പി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളു​​ടെ മു​​ന്നേ​​റ്റ​​മാ​​ണ് വേ​​ണ്ട​​ത്. അ​​ത് അ​​ധി​​കാ​​ര​​ത്തെ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള​​താ​​യി​​രി​​ക്ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രാ​​സ​​വ​​ള​​ങ്ങ​​ളും ജൈ​​വ​​വ​​ള​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള കൃ​​ഷി നി​​രോ​​ധി​​ക്കാ​​ൻ സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കാ​​വി​​ല്ല. പ​​ക്ഷേ, ഇ​​തി​​നൊ​​പ്പം ചെ​​ല​​വി​​ല്ലാ പ്ര​​കൃ​​തി കൃ​​ഷി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നു​​ള്ള സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ വേ​​ണം. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും മ​​റ്റു കോ​​ഴ്സു​​ക​​ളു​​മൊ​​ക്കെ ക​​ഴി​​ഞ്ഞി​​റ​​ങ്ങു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ കാ​​ർ​​ഷി​​ക​​വൃ​​ത്തി​​ക​​ളെ​​ക്കു​​റി​​ച്ചും കൃ​​ഷി​​രീ​​തി​​യെ​​ക്കു​​റി​​ച്ചും അ​​റി​​വു​​ള്ള​​വ​​രാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.ശി​​ല്പ​​ശാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ആക്ടിംഗ് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്രൊ​​ഫ. സാ​​ബു തോ​​മ​​സ് നി​​ർ​​വ​​ഹി​​ച്ചു. സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പ്രൊ​​ഫ. കെ. ​​ജ​​യ​​ച​​ന്ദ്ര​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. പ്ര​ഫ. സി.​​റ്റി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, ഡോ.​​ലി​​നു മാ​​ത്യു, പ്ര​​ഫ.​എം.​​എ​​സ്. ജി​​ഷ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.