കണ്ണൂർ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ രാവിലെയാണു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കണ്ണൂരിലെത്തിയത്. കണ്ണൂർ ഗസ്റ്റ് ഹൗസിൽനിന്നു പുറപ്പെടാൻ തയാറെടുക്കുന്നതിനിടെയാണു യുവമോർച്ചയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കരിങ്കൊടി കാണിക്കുവാൻ തമ്പടിച്ചത്.
ബാങ്ക് റോഡിൽ വച്ചു കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളംകുഴി, ജില്ലാ പ്രസിഡന്റ് സി.സി. രതീഷ്, വിജയ്, അർജുൻ ചിറയ്ക്കൻ, രാഹുൽ ചിറയ്ക്കൽ എന്നിവരെ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി, സിറ്റി എസ്ഐ ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മുൻകരുതൽ അറസ്റ്റാണു ചെയ്തതെന്നു പോലീസ് പറഞ്ഞു.
ദേവസ്വം മന്ത്രിയെ കരിങ്കൊടി കാണിച്ചവർ അറസ്റ്റിൽ
01:42 AM Nov 20, 2018 | Deepika.com