മക്കളില്ലാത്ത ദമ്പതികൾക്ക് ധ്യാനം 24ന്
01:22 AM Nov 20, 2018 | Deepika.com
ചാലക്കുടി: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 24 മുതൽ 28 വരെ മക്കളില്ലാത്ത ദമ്പതികൾക്കു മാത്രമായി പ്രത്യേക ധ്യാനം നടക്കും. 24ന് വൈകുന്നേരം അഞ്ചിന് തുടങ്ങി 28ന് രാത്രി ഒമ്പതിന് സമാപിക്കും. ധ്യാനത്തിൽ പങ്കെടുത്ത് സന്താനങ്ങൾക്ക് ജന്മം നൽകിയവർ 25ന് രാവിലെ പത്തിന് ഡിവൈനിൽ കുഞ്ഞുങ്ങളുമായി എത്തണമെന്ന് ഡയറക്ടർ അഭ്യർഥിച്ചു.