പാലാ: പാലാ രൂപത പാസ്റ്ററൽ, പ്രസ്ബിറ്ററൽ എന്നീ കൗണ്‍സിലുകൾ രൂപീകൃതമായതിന്റെ സുവർണ ജൂബിലിവർഷ സമാപന സമ്മേളനം നാളെ നടത്തും.
രൂപതയുടെ പ്രഥമ മെത്രാൻ ഭാഗ്യസ്മരണാർഹനായ മാർ സെബാസ്റ്റ്യൻ വയലിലിന്റെ 32-ാം ചരമവാർഷികദിനം കൂടിയായ അന്നേദിവസം രാവിലെ 9.30നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. തുടർന്ന് 11 നു കത്തീഡ്രൽ പാരീഷ് ഹാളിൽ കൗണ്‍സിലുകളുടെ സംയുക്ത സമ്മേളനം നടക്കും. സമ്മേളനത്തിൽ രുപത ചരിത്രം, പരിഷ്കരിച്ച രൂപതനിയമാവലി എന്നിവയുടെ ഔദ്യോഗിക പ്രകാശനകർമവും നടക്കും.
പാലാ രൂപത പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗണ്‍സിൽ സംയുക്ത സമ്മേളനം നാളെ
01:22 AM Nov 20, 2018 | Deepika.com