വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് കോർ എപ്പിസ്കോപ്പ സ്ലീബ പോൾ വട്ടവേലിൽ 944 വോട്ടോടുകൂടി ഒന്നാമതെത്തി. കോർ എപ്പിസ്കോപ്പ ഇ.സി.വർഗീസ് 908 രണ്ടാം സ്ഥാനവും കോർ എപ്പിസ്കോപ്പ പീറ്റർ വേലംപറന്പിൽ 373 വോട്ടോടുകൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അല്മായ ട്രസ്റ്റി സ്ഥാനത്ത് കമാൻഡർ സി.കെ. ഷാജി ചൂണ്ടയിൽ1273 വോട്ട് നേടി ഒന്നാമതായി. ഷെവ. പി.ജേക്കബ് പരത്തുവയലിൽ 959 വോട്ട് നേടി രണ്ടാമതായി. സഭാ സെക്രട്ടറി സ്ഥാനത്തേക്ക് 1329 വോട്ട് നേടി പീറ്റർ കെ. ഏലിയാസ് ഒന്നാമതായി. പ്രഫ. രജ്ഞൻ ഏബ്രഹാം 893 വോട്ട് നേടി രണ്ടാമതായി.
പ്രഫ. ബേബി എം. വർഗീസ് വരണാധികാരിയായിരുന്നു. അഞ്ചു വർഷം കൂടുന്പോഴാണ് സഭയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഇടവകകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 2700 പള്ളി പ്രതിപുരുഷന്മാർക്കായിരുന്നു വോട്ടുണ്ടായിരുന്നത്.