ദൈവശാസ്ത്ര ദേശീയ സെമിനാര്‍ കുന്നോത്ത്

01:22 AM Nov 20, 2018 | Deepika.com
ഇ​​രി​​ട്ടി: കു​​ന്നോ​​ത്ത് ഗു​​ഡ് ഷെ​​പ്പേ​​ര്‍ഡ് മേ​​ജ​​ര്‍ സെ​​മി​​നാ​​രി​​യി​​ൽ ദ്വി​​ദി​​ന ദേ​​ശീ​​യ ദൈ​​വ​​ശാ​​സ്ത്ര സെ​​മി​​നാ​​ർ നാ​​ളെ ആ​​രം​​ഭി​​ക്കും. നാ​​ളെ രാ​​വി​​ലെ 9.15ന് ​​ത​​ല​​ശേ​​രി ആ​​ര്‍ച്ച് ബി​​ഷ​​പ്പും സെ​​മി​​നാ​​രി സി​​ന​​ഡ​​ല്‍ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​നു​​മാ​​യ മാ​​ര്‍ ജോ​​ര്‍ജ് ഞ​​ര​​ള​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വേ​​ദ​​പു​​സ്ത​​ക വ്യാ​​ഖ്യാ​​നം വെ​​ല്ലു​​വി​​ളി​​ക​​ളും സ​​മീ​​പ​​ന​​ങ്ങ​​ളും എ​​ന്ന വി​​ഷ​​ത്തി​​ലാ​​ണ് സെ​​മി​​നാ​​ര്‍ ന​​ട​​ക്കു​​ന്ന​​ത്. റ​​വ. ഡോ. ​​ആ​​ന്‍റ​​ണി ത​​റേ​​ക്ക​​ട​​വി​​ല്‍, റ​​വ. ഡോ. ​​ജോ​​സ​​ഫ് നാ​​ല്‍പ്പ​​തി​​ല്‍ച്ചി​​റ, റ​​വ. ഡോ. ​​സ്റ്റാ​​ന്‍ലി കു​​മാ​​ര്‍, റ​​വ. ഡോ. ​​ആ​​ന്‍ഡ്രൂ​​സ് മേ​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍, റ​​വ. ഡോ. ​​ജോ​​യി​​ഫി​​ലി​​പ്പ് കാ​​ക്ക​​നാ​​ട്ട്, റ​​വ. ഡോ. ​​വി​​ര്‍ജീ​​നി​​യ രാ​​ജ​​കു​​മാ​​രി, റ​​വ.​​ഡോ. ജോ​​ര്‍ജ് കു​​ടി​​ലി​​ല്‍എ​​ന്നി​​വ​​ര്‍ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. റെ​​ക്ട​​ര്‍ റ​​വ. ഡോ. ​​ഇ​​മ്മാ​​നു​​വേ​​ല്‍ അ​​ട്ടേ​​ല്‍ ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം​​വും റ​​വ. ഡോ. ​​ജോ​​സ് മാ​​റാ​​ട്ടി​​ല്‍ മാ​​ര്‍ഗ​​നി​​ര്‍ദേ​​ശ പ്ര​​സം​​ഗ​​വും ന​​ട​​ത്തും. റ​​വ. ഡോ. ​​മാ​​ത്യു ക​​ഴു​​താ​​ടി​​യി​​ല്‍ ന​​ന്ദി പ​​റ​​യും. രാ​​ത്രി 7.30ന് ​​ഗു​​ഡ്‌​​ഷേ​​പ്പേ​​ര്‍ഡ് ദൈ​​വ​​ശാ​​സ്ത്ര വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കും.

22ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള്ള സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ റ​​വ. ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കി​​ഴ​​ക്കേ​​ൽ സ​​ന്ദേ​​ശം ന​​ല്‍കും. കേ​​ര​​ള​​ത്തി​​ന​​ക​​ത്തും പു​​റ​​ത്തും നി​​ന്നു​​ള്ള ബൈ​​ബി​​ള്‍ പ​​ണ്ഡി​​ത​​ര്‍ നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന പ​​ഠ​​ശി​​ബി​​ര​​ത്തി​​ൽ കാ​​ലി​​ക പ്ര​​സ​​ക്തി​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ച​​ര്‍ച്ച ചെ​​യ്യു​​ന്ന​​ത്. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍ റ​​വ. ഡോ. ​​ജോ​​സ് മാ​​റാ​​ട്ടി​​ല്‍, റെ​​ക്ട​​ർ ഫാ. ​​ഇ​​മ്മാ​​നു​​വ​​ല്‍ ആ​​ട്ടേ​​ല്‍, റ​​വ. ഡോ. ​​ജോ​​സ് കൂ​​ട​​പ്പു​​ഴ, റ​​വ. ഡോ. ​​മാ​​ത്യു​​ക​​ഴു​​താ​​ടി​​യി​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. സെ​​മി​​നാ​​രി​​യി​​ലെ വൈ​​ദി​​ക​​രും വൈ​​ദിക വി​​ദ്യാ​​ര്‍ഥി​​ക​​ളും ചേ​​ര്‍ന്നാ​​ണ് പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.