പീഡനം: 20 വർഷം കഠിനതടവ്
01:02 AM Nov 20, 2018 | Deepika.com
തൃശൂർ: ഒന്നാംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശിക്ക് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. കോഴിക്കോട് മാവൂർ ചാത്തമംഗലം വെല്ലലശേരി പേപിക്കകണ്ടി പ്രദീപിനെ (41) ആണ് തൃശൂർ പോക്സോ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി ശിക്ഷ അനുഭവിക്കണം. ഇരയ്ക്കു മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിട്ടിക്കു കോടതി നിർദേശം നൽകി. 2016 മേയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പയസ് മാത്യു ഹാജരായി.