സാംബവർ മഹാസഭ വാർഷികം അന്പലപ്പുഴയിൽ
01:02 AM Nov 20, 2018 | Deepika.com
കോട്ടയം: അഖില കേരള ഹിന്ദു സാംബവർ മഹാസഭ 67-ാമത് സംസ്ഥാന വാർഷിക സമ്മേളനം 22ന് അന്പലപ്പുഴ കുഞ്ചൻനന്പ്യാർ സ്മാരക ഹാളിൽ നടത്തും. മഹാസഭാ പ്രസിഡന്റ് കെ.ശശിധരന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സത്യശീലൻ എം റിപ്പോർട്ടും ട്രഷറർ കെ.എസ്.രാഘവൻ കണക്കും അവതരിപ്പിക്കും. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആന്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുലാൽ എന്നിവർ പ്രസംഗിക്കും.