ശബരിമലയിൽ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു
01:26 AM Nov 19, 2018 | Deepika.com
ശബരിമല: ശബരിമലയിൽ നിയന്ത്രണങ്ങൾക്കെതിരേ പ്രതിഷേധിച്ചവരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. സന്നിധാനത്ത് നടയടച്ചശേഷം ഭക്തരെ ഒഴിപ്പിക്കാനുള്ള പോലീസ് ശ്രമത്തിനെതിരേ നാമജപം നടത്തി പ്രതിഷേധിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് നടപ്പന്തലിൽ സംഘടിച്ചവരെയും മാളികപ്പുറത്തു വിരിവച്ചവരെയുമാണ് അറസ്റ്റ് ചെയ്തത്.