പത്തനംതിട്ട: നിലയ്ക്കലിലും പന്പയിലും പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ കൂടുതൽ നേതാക്കളെ എത്തിച്ചു പ്രതിഷേധം ശക്തിപ്പെടുത്താൻ ബിജെപി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പന്പയിലും സന്നിധാനത്തും എത്തും.
വരുംദിവസങ്ങളിൽ കേരളത്തിലെ ബിജെപി എംപിമാരായ സുരേഷ് ഗോപി, വി. മുരളീധരൻ എന്നിവരും തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ കേന്ദ്രമന്ത്രിമാരെയും കേന്ദ്രനേതാക്കളെയും എത്തിക്കാനാണ് തീരുമാനം. ഓരോ ദിവസവും കൂടുതൽ സംസ്ഥാന നേതാക്കളെയും എത്തിക്കാനും തീരുമാനമുണ്ട്.
കൂടുതൽ നേതാക്കളെ എത്തിക്കാൻ ബിജെപി നീക്കം
01:26 AM Nov 19, 2018 | Deepika.com