തിരുവനന്തപുരം: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ 101 -ാം ജന്മവാർഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തിൽ ഇന്നു നടക്കും. ഇന്ദിരാഭവനിൽ രാവിലെ പത്തിനു പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെപിസിസി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. ഡിസിസി, ബ്ലോക്ക്- മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.
ഇന്ദിരാഗാന്ധി ജന്മവാർഷികം ഇന്ന്
01:26 AM Nov 19, 2018 | Deepika.com