മട്ടന്നൂർ: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആയുഷ് ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ദേശീയ ആയുഷ്മിഷനും സംസ്ഥാന സർക്കാരും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടത്തുന്ന ദേശീയ നാച്ചുറോപതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എട്ടു ജില്ലകളിൽ പദ്ധതി നടപ്പിലാക്കിയതായും മറ്റു ജില്ലകളിൽ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. ഡോ.കെ.സി. അജിത് കുമാർ പദ്ധതി വിശദീകരിച്ചു.
നഗരസഭ ചെയർപേഴ്സൺ അനിത വേണു, വി.പി.ഇസ്മായിൽ, എം.റോജ, ഡോ.സുഭാഷ്, ഡോ.കെ.എസ്.ഷൈജു, ഡോ.എസ്.ആർ. ബിന്ദു, ഡോ.എം.സിജിൻ, ഡോ.എം. സുർജിത്ത്, ഡോ.എം. രാമചന്ദ്രൻ, ഡോ.ആർ. സോജ്, ഡോ.പി.ജി. പ്രസീത, കെ.പി. രമേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാ ജില്ലകളിലും ആയുഷ്ഗ്രാമം നടപ്പാക്കും: മന്ത്രി ശൈലജ
01:26 AM Nov 19, 2018 | Deepika.com