ശബരിമലയില്‍ സര്‍ക്കാർ-ബിജെപി ഒത്തുകളി: ചെന്നിത്തല
12:53 AM Nov 19, 2018 | Deepika.com
തൃശൂര്‍: ശബരിമലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ നിയന്ത്രണങ്ങള്‍ ശബരിമലയെ ദുര്‍ബലവും ദുസഹവുമാക്കുകയാണ്. സാവകാശ ഹര്‍ജി കൊടുക്കുന്ന സാഹചര്യത്തില്‍ യുവതീപ്രവേശനം നടത്തില്ലെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ നടക്കുന്നത് സര്‍ക്കാരിന്റെയും ബിജെപിയുടെയും ഒത്തുകളിയാണെന്നും ചെന്നിത്തല പറഞ്ഞു.