കൊച്ചി: മന്ത്രിസഭയ്ക്കു പുറത്തു സ്വീകരിക്കുന്ന തീരുമാനങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് കേന്ദ്ര മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ. ഓൾ ഇന്ത്യ പ്രഫഷണൽ കോണ്‍ഗ്രസിന്റെ(എഐപിസി) നേതൃത്വത്തിൽ ബോൾഗാട്ടി പാലസിൽ നടത്തിയ ‘ദി ഹോട്ട് സീറ്റ്’ സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം ഉൾപ്പെടെ നരേന്ദ്ര മോദി സർക്കാർ ആവിഷ്ക്കരിച്ച ജിഎസ്ടിയും, സ്വച്ഛ് ഭാരതും എല്ലാം സന്പൂർണ പരാജയമായിരുന്നു. ഇത് സർക്കാരിന്റെ കഴിവുകേടിനെയാണ് തുറന്നുകാട്ടുന്നത്. പദ്ധതികളുടെ പേര് മാറ്റുന്ന കാര്യത്തിൽ മാത്രമാണ് കേന്ദ്രം വിജയിച്ചിട്ടുള്ളത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടെ സർക്കാരിന്റെ പരാജയം പൂർണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ പ്രഫഷണൽ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ, സുധീർ മോഹൻ, കെ.എസ്. ശബരീനാഥൻ എംഎൽഎ, പി. രാജീവ്, ഫസൽ ഗഫൂർ, ഡോ. ശാന്തകുമാർ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാർ സമ്പൂർണ പരാജയം: യശ്വന്ത് സിൻഹ
12:53 AM Nov 19, 2018 | Deepika.com