ഭിന്നശേഷി വിദ്യാർഥികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഡിസംബർ പത്ത് വരെ സമർപ്പിക്കാം
12:53 AM Nov 19, 2018 | Deepika.com
തിരുവനന്തപുരം: മാർച്ച് 2019 ലെ എസ്എസ്എൽസി പരീക്ഷയിൽ സഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടി പൊതുവിദ്യാഭ്യസ വകുപ്പ് ഉത്തരവായി.