കൊച്ചി: പ്രമുഖ മാധ്യമപ്രവർത്തകനും മീഡിയ അക്കാഡമി കോഴ്സ് മുൻ ഡയറക്ടറുമായിരുന്ന എൻ.എൻ. സത്യവ്രതന്റെ പേരിൽ കേരള മീഡിയ അക്കാഡമിയിൽനിന്ന് ഉന്നത വിജയം നേടിയവർക്കായി കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ സ്വർണമെഡലുകൾ ഇന്നു വിതരണം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിനു കാക്കനാട് മീഡിയ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മെഡലുകൾ സമ്മാനിക്കും.
ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ അനുസ്മരണ പ്രഭാഷണം നടത്തും. അക്കാഡമിയിൽനിന്ന് ഉന്നത വിജയം നേടിയ ആർ.കെ. സൗമ്യ(പത്രപ്രവർത്തനം), കെ.ആർ. ചിപ്പിരാജ് (ടിവി ജേർണലിസം), ജിത്തു ജേക്കബ്(പബ്ലിക് റിലേഷൻസ്) എന്നിവർക്കാണു മെഡലുകൾ. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിക്കും. ചടങ്ങിൽ പി.ടി. തോമസ് എംഎൽഎ, ഡോ. എം. ശങ്കർ, എൻ.എൻ. സുഗുണപാലൻ എന്നിവർ പ്രസംഗിക്കും.
സത്യവ്രതൻ സ്മാരക സ്വർണമെഡലുകൾ ഇന്ന് സമ്മാനിക്കും
12:53 AM Nov 19, 2018 | Deepika.com