കാഞ്ചിയാര്‍: യുവാവ് പടുതാക്കുളത്തില്വീണു മരിച്ചു. വെങ്ങാലൂര്‍ക്കട തെക്കേല്‍ തോമസിന്റെ മകന് എബിന് (26) ആണ് വീടിനടുത്തുള്ള പടുതാക്കുളത്തില്‍ വീണു മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
മാതാപിതാക്കള്‍ പള്ളിയില്‍ പോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോഴാണ് എബിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംസ്കാരം ഇന്ന് 11-ന് നരിയമ്പാറ ഹോളിക്രോസ് പള്ളിയില്‍. മാതാവ്: മേരിക്കുട്ടി. സഹോദരന്: ബിബിന്‍.
പടുതാക്കുളത്തില്‍ വീണ് യുവാവ് മരിച്ചു
12:53 AM Nov 19, 2018 | Deepika.com