തിരുവനന്തപുരം: ഇന്നലെ നടത്താനിരുന്ന വിവിധ പരീക്ഷകൾ ഹർത്താലിനെത്തുടർന്ന് മാറ്റിവച്ചു. ഇന്നലെ നടത്താനിരുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ഈ മാസം 26ലേക്കു മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഇന്നലെ നടത്താനിരുന്ന പത്താംക്ലാസ് ഹയർ സെക്കൻഡറി തുല്യതാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ശാസ്ത്ര ശില്പശാല
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്ഐഇടിയുടെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്, നാട്ടിക എസ്എൻ കോളജ്, തിരുവനന്തപുരം എംജി കോളജ് എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല ഇന്നും നാളെയും മറ്റന്നാളുമായി നടത്തും.
പരീക്ഷകൾ മാറ്റി
02:04 AM Nov 18, 2018 | Deepika.com