പന്പയിലെ മണ്ണ് നീക്കാൻ കേന്ദ്രം അനുമതി നൽകിയില്ലെന്ന്

01:52 AM Nov 18, 2018 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​ന്പ​യി​ൽ ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന പ​ല അ​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ര​ണം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണെ​ന്നു ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

പ്ര​​ള​​യ​​ത്തി​​ൽ പ​​ന്പ​​യി​​ല​​ടി​​ഞ്ഞ മ​​ണ്ണ് നീ​​ക്കാ​​നോ വി​​ൽ​​ക്കാ​​നോ കേ​​ന്ദ്ര പ​​രി​​സ്ഥി​​തി വ​​കു​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. ഈ​ ​സാ​​ഹ​​ച​​ര്യ​​ത്തി​ലാ​ണ് പ​ന്പ​യി​ൽ മി​​നി​​മം സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി പ​ല​വ​ട്ടം കേ​ന്ദ്ര​ത്തി​ന് ക​ത്ത് അ​യ​ച്ചി​ട്ടും പ്ര​തി​ക​രി​ച്ചി​ല്ല. എ​​ന്നി​​ട്ട് ശ​​ബ​​രി​​മ​​ല​​യി​​ലെ സൗ​​ക​​ര്യ​ കു​​റ​​വി​​ന്‍റെ പേ​​രി​​ൽ ഹീ​​ന കൃ​​ത്യ​​ങ്ങ​​ളാ​​ണു ന​​ട​​ത്തു​​ന്ന​​ത്. തീ​​ർ​​ഥാ​​ട​​ക​​രെ​​ത്തു​​ന്പോ​​ൾ വി​​രി​​വ​​ച്ചു വി​​ശ്ര​​മി​​ക്കാ​​നു​​ള്ള ന​​ട​​പ്പ​​ന്ത​​ലി​​നെ തു​​ലാ​​മാ​​സ പൂ​​ജാ​​വേ​​ള​​യി​​ൽ സ​​മ​​ര​​ത്തി​​നെ​​ത്തി​​യ ആ​​ർ​​എ​​സ്എ​​സു​​കാ​​ർ താ​​വ​​ള​​മാ​​ക്കി. സ​​മ​​ര​​ക്കാ​​ർ ന​​ട​​പ്പ​​ന്ത​​ൽ സ്ഥി​​ര​താ​​മ​​സ​​ത്തി​​ന് എ​​ടു​​ത്താ​​ൽ പ്ര​​യാ​​സ​​മു​​ണ്ടാ​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.