കോഴിക്കോട്: ബന്ധുനിയമനം നടത്തിയ മന്ത്രി ജലീലിനെ സര്‍ക്കാര്‍ പുറത്താക്കുകയോ അല്ലെങ്കില്‍ മന്ത്രി സ്വയം രാജിവച്ച് ഒഴിയുകയോ ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബന്ധുനിയമനത്തിലൂടെ അഴിമതി നടത്തിയെന്നു ബോധ്യമുള്ളതിനാലാണു മുഖ്യമന്ത്രി മറുപടി നല്‍കാത്തത്. മന്ത്രിയെ പുറത്താക്കാത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും മന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിലൂടെ സര്‍ക്കാര്‍ കൂടുതല്‍ അഴിമതിയിലേക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധുനിയമനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടര വര്‍ഷം അഴിമതി മാത്രമാണു നടത്തിയത്. 19ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മന്ത്രി ജലീലിനെതിരേയുള്ള തുടര്‍സമരപരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ജലീലിനെ പുറത്താക്കണം: രമേശ് ചെന്നിത്തല
01:39 AM Nov 18, 2018 | Deepika.com