തിരുവനന്തപുരം: വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ മുന്പ് അറസ്റ്റ് ചെയ്യാതെ ശബരിമലയിൽ ഇരുമുടികെട്ടുമായി എത്തിയപ്പോൾ അറസ്റ്റ് ചെയ്തതg സിപിഎമ്മും സംഘപരിവാർ ശക്തികളും തമ്മിലുള്ള രഹസ്യധാരണയുടെ ഉദാഹരണമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അറസ്റ്റിലൂടെ ശശികലയെ മഹത്വവത്കരിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്തിനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു വിജയദശമിക്കും മണ്ഡലകാല ആരംഭമായ വൃശ്ചികം ഒന്നിനും ഹർത്താൽ നടത്തിയ ഹിന്ദുത്വശക്തികൾക്കു കപടഭക്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശശികലയെ മഹത്വവത്കരിക്കാൻ സിപിഎം ശ്രമം: മുല്ലപ്പള്ളി
01:29 AM Nov 18, 2018 | Deepika.com