ഇരിങ്ങാലക്കുട: തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റിൽ മരം കാറിനു മുകളിൽ വീണ് മരിച്ച ആയുർവേദ ഡോക്ടറുടെ മൃതദേഹം ഇന്നു സംസ്കരിക്കും.
മണ്ണുത്തിയിലാണ് മൃതദേഹം സംസ്കരിക്കുക. വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് പൈങ്ങോട് കളച്ചാട്ടിലിൽ ജെറിൻ രാജിന്റെ ഭാര്യ ഡോ. നീലിമ(26)യാണ് അപകടത്തിൽ മരിച്ചത്. ഭർത്താവ് ജെറിനും രണ്ടുവയസുള്ള മകൻ മാധവിനുമൊപ്പം കൊടൈക്കനാലിൽനിന്നു ശനിയാഴ്ച രാവിലെ മടങ്ങുമ്പോൾ കല്ലൈറമേട് മൂഞ്ഞിക്കലിൽവച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ യൂക്കാലിമരം വീണായിരുന്നു അപകടം.
ഡോ. നീലിമ മണ്ണുത്തി വൈദ്യരത്നം ആയുർവേദ ഒൗഷധശാലയിൽ ജോലി ചെയ്തു വരികയായിരുന്നു.
ഗജ ചുഴലിക്കാറ്റ്: കൊടൈക്കനാലിൽ മരിച്ച ഡോക്ടറുടെ സംസ്കാരം ഇന്ന്
01:29 AM Nov 18, 2018 | Deepika.com