തിരുവനന്തപുരം : സർക്കാരിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമന വിവാദങ്ങളും ശബരിമലയിലെ പ്രശ്നങ്ങളും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്തില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് അതൃപ്തിയുണ്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്തു സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കേണ്ടെന്ന നിലപാടാണു സിപിഐ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
എന്നാൽ, ശബരിമല വിഷയം ഇങ്ങനെ സംഘർഷഭരിതമായി കൊണ്ടുപോകുന്നതിനോടു പാർട്ടിക്കു യോജിക്കാൻ കഴിയില്ലെന്ന അഭിപ്രായവും സംസ്ഥാന എക്സിക്യൂട്ടീവിൽ ഉണ്ടായി.
വിവാദങ്ങളൊന്നും ചർച്ച ചെയ്യാതെ സിപിഐ എക്സിക്യൂട്ടീവ്
01:29 AM Nov 18, 2018 | Deepika.com