തിരുവനന്തപുരം: ഹൈടെക് സ്കൂൾ പദ്ധതിയിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾക്കുള്ള 43 ഇഞ്ച് ടെലിവിഷൻ സെറ്റുകളുടെ വിതരണം കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻസ് (കൈറ്റ്) പൂർത്തിയാക്കി.
ടിവി വിതരണം ചെയ്ത 4,206 സ്കൂളുകളിലും ടിവി സ്ഥാപിക്കുന്ന പ്രവൃത്തി 30ഓടെ പൂർത്തിയാകും. ഇതോടൊപ്പം 4,578 സ്കൂളുകൾക്കുള്ള ഡിഎസ്എൽആർ കാമറ വിതരണം ആരംഭിച്ചു.
സ്കൂളുകളിൽ നടക്കുന്ന പൊതുപരിപാടികൾ, ഡിജിറ്റൽ വിഭവങ്ങൾ തയാറാക്കൽ, കൈറ്റ് വിക്ടേഴ്സ് ചാനലിലേയ്ക്ക് സ്കൂൾ വാർത്തകൾ തയാറാക്കൽ, സ്കൂൾ വിക്കി അപ്ഡേഷൻ, സ്കൂൾ കുട്ടികളുടെ ടെലിഫിലിം തയാറാക്കൽ തുടങ്ങി അക്കാദമികവും പൊതുവായതുമായ ആവശ്യങ്ങൾക്കാണ് എല്ലാ സ്കൂളുകൾക്കും ഡിജിറ്റൽ കാമറകൾ നൽകുന്നതെന്നു കൈറ്റ് വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് അറിയിച്ചു.
കാമറ ഉപയോഗം, ഡിജിറ്റൽ ഉള്ളടക്കം തയാറാക്കൽ, വീഡിയോ എഡിറ്റിംഗ്, സംപ്രേഷണം എന്നീ മേഖലകളെക്കുറിച്ചു ചുമതലയുള്ള അധ്യാപകർക്കും മുഴുവൻ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകും.
സ്വയം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകൾ എല്ലാ സ്കൂളുകൾക്കും നൽകും.
സ്കൂളുകളിൽ ഡിജിറ്റൽ കാമറ വിതരണം തുടങ്ങി
01:12 AM Nov 18, 2018 | Deepika.com