തിരുവനന്തപുരം: തമിഴ്നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി കേരളം കടന്ന് അറബിക്കടലിലേക്കു നീങ്ങി. സംസ്ഥാനത്ത് ഇന്നലെ രാവിലെ മുതൽ കനത്ത മഴ പെയ്തു. ഇന്നും കേരളത്തിലെ വടക്കൻ ജില്ലകളിലടക്കം ശക്തമായ മഴ പെയ്യുമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നാളെ രാവിലെ വരെ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ട്.
മീൻപിടിത്തക്കാർ തിങ്കളാഴ്ച രാവിലെ വരെ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഗജ:കേരളത്തിൽ പരക്കെ മഴ
12:58 AM Nov 17, 2018 | Deepika.com