പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കു നിലയ്ക്കലില്‍നിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂര്‍ മാത്രം. നിലയ്ക്കല്‍ ബേസ് ക്യാമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇവിടെനിന്നു പമ്പയിലേക്കും തിരിച്ചുമുള്ള ഇ-ടിക്കറ്റുകള്‍ എടുക്കാം. നിലയ്ക്കലിലും പമ്പയിലും വിവിധ സ്ഥലങ്ങളില്‍ ടിക്കറ്റ് വെന്റിംഗ് മെഷീനുകളില്‍ നിന്നു ടിക്കറ്റുകള്‍ ലഭിക്കും.
നിലയ്ക്കല്‍ - പമ്പ റൂട്ടിലുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസുകളില്‍ ഇക്കുറി കണ്ടക്ടര്‍മാരില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയാണ് വെൻഡിംഗ് മെഷീന് തയാറാക്കി നല്‍കിയിട്ടുള്ളത്. ഇരുനൂറോളം ടിക്കറ്റ് വെന്റിംഗ് മെഷിനുകളാണ് നിലയ്ക്കലില്‍ എത്തിച്ചിട്ടുള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, പണം എന്നിവ ഉപയോഗിച്ചു ടിക്കറ്റുകള്‍ വാങ്ങാം.
ശബരിമല : ഇ-ടിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ മാത്രം
12:43 AM Nov 17, 2018 | Deepika.com