ടീ ഗാർഡൻ ട്രെയിൻ തഞ്ചാവൂർ വരെ
12:37 AM Nov 17, 2018 | Deepika.com
കോട്ടയം: തമിഴ്നാട്ടിലെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ എറണാകുളത്തുനിന്നു വേളാങ്കണ്ണിക്കടുത്തു നാഗൂർ വരെയുള്ള ടീ ഗാർഡൻ എക്സ്പ്രസ് ഇന്നലെ തഞ്ചാവൂരിൽ ഓട്ടം നിർത്തി. നാഗപട്ടണം, വേളാങ്കണ്ണി മേഖലയിൽ ചുഴലിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും തഞ്ചാവൂർ വരെയേ ഓടാൻ സാധ്യതയുള്ളുവെന്നു റെയിൽവേ അറിയിച്ചു. വേളാങ്കണ്ണിക്കുള്ള സ്പെഷൽ ബസുകളേറെയും ഇന്നലെ സർവീസ് നടത്തിയില്ല.