തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നു പ്രതിഷേധം
12:23 AM Nov 17, 2018 | Deepika.com
തിരുവനന്തപുരം: മണ്ഡലകാലത്തു നിലയ്ക്കലും പന്പയിലും സന്നിധാനത്തും തീർഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 ന് തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാന മന്ദിരത്തിനുമുന്നിൽ പ്രതിഷേധ യോഗം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.