തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുല്ലപ്പളളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ജനങ്ങളോടുള്ള അനീതിയാണ്.
ബന്ധു നിയമനത്തിന്റെ പേരിൽ ഇടതു സർക്കാർ ശ്വാസംമുട്ടി കഴിയുകയാണ്. ഈ സാഹചര്യത്തിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ടു മുഖ്യമന്ത്രി മാതൃക കാണിക്കണം. കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രത്യക്ഷ സമരരംഗത്തേക്കിറങ്ങുന്നതു സംബന്ധിച്ചു കോണ്ഗ്രസ് ഉടൻ തീരുമാനം എടുക്കുമെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.
കെ.ടി. ജലീലിന്റെ ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം
12:23 AM Nov 17, 2018 | Deepika.com