കൊച്ചി: ശബരിമലയിൽ താത്കാലിക ജോലിക്ക് അപേക്ഷിച്ചവരിൽ തെരഞ്ഞെടുക്കപ്പെട്ടവരെയും വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെയും പരിഗണിച്ചു തൊഴിൽ തുല്യമായി വീതിച്ചുനൽകാൻ ഹൈക്കോടതി നിർദേശം.
മണ്ഡല - മകര വിളക്ക് കാലത്ത് സർക്കാർ നടത്തിയ താത്കാലിക നിയമനങ്ങൾ ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ. ജി. കമ്മത്ത് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ശബരിമല സ്പെഷൽ കമ്മീഷണർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
താത്കാലിക ജോലി: തൊഴിൽ തുല്യമായി വീതിച്ചു നൽകാൻ നിർദേശം
12:05 AM Nov 17, 2018 | Deepika.com