തിരുവനന്തപുരം: പുനഃപരിശോധനാ ഹർജി സ്വീകരിക്കുന്നതിൽ തീർപ്പുകല്പിക്കുന്നതുവരെ ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കുന്നതിനു സാവകാശം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിക്കുന്നതിനെ സർക്കാർ എതിർക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോടതിയെ സമീപിക്കുന്നതിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് സാവകാശം തേടുന്നതിനെ എതിർക്കില്ല: കടകംപള്ളി
11:58 PM Nov 16, 2018 | Deepika.com