തൃപ്തിയുടെ വരവ് ഗൂഢാലോചന: ഹിന്ദു ഐക്യവേദി
11:58 PM Nov 16, 2018 | Deepika.com
നെടുന്പാശേരി: ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണു തൃപ്തി ദേശായിയുടെ വരവിനു പിന്നിലെന്നു ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു. വിശ്വാസം തകർക്കാൻ സമ്മതിക്കില്ല. ആചാരലംഘനങ്ങൾ അനുവദിക്കില്ല. ഇരുമുടിക്കെട്ടില്ലാതെ വന്ന തൃപ്തിയെ വിശ്വാസിയെന്ന് അംഗീകരിക്കാനാവില്ലെന്നും ആർ.വി. ബാബു പറഞ്ഞു.