കൊച്ചി: ശബരിമലയിലെയും പന്പയിലെയും നിലയ്ക്കലിലെയും പ്രതിഷേധസമരങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും നിർദേശം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ഹർജി പരിഗണിക്കവെ പോലീസ് ഉത്തരവാദിത്വത്തോടെ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്ന് ഹൈക്കോടതി വാക്കാൽ പറഞ്ഞു.
സുപ്രീം കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ തടയണമെന്നാവശ്യപ്പെട്ട് തൃശൂർ മാളയിലെ പൈതൃക സംരക്ഷണ സമിതിയാണു ഹർജി നല്കി യത്.
സർക്കാരിന്റെ വിശദീകരണം തേടി
11:45 PM Nov 16, 2018 | Deepika.com