കോട്ടയം: കുന്പസാരത്തെ അവഹേളിക്കുകയും വൈദികരുടെ മുന്പിൽ സ്ത്രീകളാരും കുന്പസാരിക്കരുതെന്നും സർക്കാർ പ്രസിദ്ധീകരണമായ വിജ്ഞാനകൈരളിയിൽ എഡിറ്റോറിയൽ എഴുതുകയും ചെയ്ത ചീഫ് എഡിറ്റർ പ്രഫ.വി.കാർത്തികേയൻ നായർക്കെതിരേ മതനിന്ദയ്ക്ക് ക്രിമിനൽ കേസ് ഫയൽ ചെയ്യുന്നതിനും പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് സിവിൽകേസ് ഫയൽ ചെയ്യുന്നതിനും കത്തോലിക്ക കോൺഗ്രസിനുവേണ്ടി ഗ്ലോബൽസമിതിയംഗം അഡ്വ. പി.പി.ജോസഫ് മുഖേന വ്യവഹാര നോട്ടീസ് അയച്ചു.
നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം പരസ്യമായി മാപ്പുപറയുകയും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
കുന്പസാര അവഹേളനം: കേസ് ഫയൽ ചെയ്യുമെന്ന് കത്തോലിക്കാ കോൺ.
01:06 AM Nov 16, 2018 | Deepika.com