കൊച്ചി: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കു പത്തു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പറവൂർ സ്വദേശിനിയായ പെണ്‍കുട്ടിയെ മണ്ണഞ്ചേരിയിലെത്തിച്ചു പീഡിപ്പിച്ച ആലപ്പുഴ പുന്നപ്ര കളർകോട് പേരൂർ കോളനിയിൽ സുരേഷ് എന്ന അനിൽ കുമാറിനെയാണ് (33) എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മൊബൈലിലൂടെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപായി മണ്ണഞ്ചേരിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണു കേസ്.
രണ്ടു വകുപ്പുകളിലായി 20 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
പീഡനക്കേസ് പ്രതിക്കു 10 വർഷം കഠിനതടവ്
12:45 AM Nov 16, 2018 | Deepika.com