കോട്ടയം: തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി പാലാ പ്രോവിൻസിലെ സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു.
വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ജീസ് മരിയ കറ്റിയത്ത് (കോതമംഗലം) സുവിശേഷ പ്രഘോഷണവകുപ്പ് കൗൺസിലർ കൂടിയാണ്. മറ്റ് കൗൺസിലേഴ്സ്: ജീവകാരുണ്യം - സിസ്റ്റർ മേഴ്സി ജോർജ് കുന്നേൽ (മാനന്തവാടി ), വിദ്യാഭ്യാസം -സിസ്റ്റർ ഫിലോമിന ജോൺ (ചങ്ങനാശേരി), സാമൂഹ്യക്ഷേമം- സിസ്റ്റർ റോസ് പുളിക്കീൽ (തലശേരി). ഓഡിറ്റർ ജനറലായി സിസ്റ്റർ ജോയ്സ് മരിയയും (കാഞ്ഞിരപ്പള്ളി) പ്രൊക്കുറേറ്റർ ജനറൽ ആയി സിസ്റ്റർ ആൻസി പന്നയ്ക്കലും (ഇടുക്കി) തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 9 മുതൽ 15 വരെ കോട്ടയത്ത് എസ്.എച്ച് ജനറലേറ്റിൽ നടന്ന എട്ടാമത് ജനറൽ സിനാക്സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
സിസ്റ്റർ അൽഫോൻസ തോട്ടുങ്കൽ സുപ്പീരിയർ ജനറൽ
12:31 AM Nov 16, 2018 | Deepika.com