പാലാ: സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ അന്താരാഷ്ട്ര സംഘടനായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയേഴ്സിന്റെ (ഐഇഇഇ) ആഭിമുഖ്യത്തിൽ കോളജിലെ ഐഇഇഇ സ്റ്റുഡന്റ് ബ്രാഞ്ചും പവർ ആൻഡ് എനർജി സൊസൈറ്റിയും സംയുക്തമായി ദ്വിദിന ശില്പശാല ടെസറാക്ട് 4.0 നവംബർ 16,17 തീയതികളിൽ നടത്തും
എൻജിനിയറിംഗ് മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കായി ടെസറാക്ട് 4.0 സംഘടിപ്പിച്ചിരിക്കുന്നത്.
എൻജിനിയറിംഗ്-മാനേജ്മെന്റ് മേഖലയിലെ പ്രമുഖർ തങ്ങളുടെ മേഖലകളെപ്പറ്റി ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ മെറിൻ ജോസഫ് ഐപിഎസ്, എം.സി. ജയകൃഷ്ണൻ (സിഒഒ ഇൻ ആപ്പ്, തിരുവനന്തപുരം), ശരദാ ജയകൃഷ്ണൻ (ഡിഎംജി ട്രൂമോ പെൻപോൾ ലിമിറ്റഡ് തിരുവനന്തപുരം), ജോർജ് വി. ജേക്കബ് (ഡയറക്ടർ ഗ്രോത്ത്, നെറ്റ്ഒബ്ജക്സ്, യുഎസ്എ), ആകാശ് പി. നന്പ്യാർ (അസോ. സോഫ്റ്റ്വെയർ ഡവലപ്പർ യുഎസ്ടി ഗ്ലോബർ) തുടങ്ങിയവർ പ്രസംഗിക്കും. ഇലക്ട്രിക് വെഹിക്കിൾ, മാനേജീരിയൽ, സ്കാടാ, ബ്ലോക്ക് ചെയിൻ എന്നി നാലു വർക്ക്ഷോപ്പുകളിലായി കേരളത്തിലെ വിവിധ എൻജിനിയറിംഗ് കോളജുകളിൽനിന്നുള്ള ഇരുനൂറോളം വിദ്യാർഥികൾ പങ്കെടുക്കും.
ഇന്നു രാവിലെ പത്തിനു കോളജ് മാനേജർ ഫാ. മാത്യു കോരംകുഴയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മെറിൻ ജോസഫ് ഐപിഎസ് ഉദ്ഘാടനം നിർവഹിക്കും.
പാലാ സെന്റ് ജോസഫ്സ് എൻജി. കോളജിൽ ടെസറാക്ട് 4.0
12:31 AM Nov 16, 2018 | Deepika.com