കൊച്ചി: കേരളത്തിലെ ടെലിവിഷൻ, അച്ചടി, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളും വ്യാപാരി സമൂഹവും ചേർന്നു നടത്തുന്ന ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവത്തിന് ഇന്നു തുടക്കം. ഡിസംബർ 16 വരെയാണു മേള. വ്യാപാരികൾക്കു രജിസ്ട്രേഷൻ ആവശ്യമില്ല.
ഓഫറുകൾ ഉപഭോക്താക്കൾക്കു നല്കിയാൽ മതി. ഉപഭോക്താക്കൾ 1000 രൂപയിൽ കൂടുതൽ വിലയ്ക്ക് ഏതു സാധനം വാങ്ങിയാലും ജികെഎസ്യു എന്ന് ടൈപ്പ് ചെയ്ത് 9995811111 എന്ന നമ്പരിലേക്ക് വാട്സ്ആപ് ചെയ്യുക. നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ ലഭിക്കും. കല്യാൺ ഗ്രൂപ്പിന്റെ ഒരു കോടി വിലയുള്ള ഫ്ലാറ്റാണ് ബമ്പർ സമ്മാനം. നറുക്കെടുപ്പിൽ വിജയികളാകുമ്പോൾ മാത്രം ജിഎസ്ടി പ്രകാരമുള്ള ബില്ലുമായി വന്നാൽ മതി.
ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവം ഇന്നു മുതൽ
01:41 AM Nov 15, 2018 | Deepika.com