കോട്ടയം: കേരളാ കോണ്ഗ്രസ്- എം സംസ്ഥാന ക്യാന്പ് മിഷൻ - 2030 ഇന്ന് ചരൽക്കുന്നിൽ ആരംഭിക്കും. രാവിലെ 10നു കേരളാ കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി എംഎൽഎ ക്യാന്പ് ഉദ്ഘാടനം ചെയ്യും.
പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ, നിയോജകമണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാന്പിൽ പങ്കെടുക്കും. നാളെ രാത്രി 10നു ക്യാന്പ് സമാപിക്കും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ്ചെയർമാൻ ജോസ് കെ. മാണി എംപി, ജോയ് ഏബ്രഹാം, എംഎൽഎമാരായ മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകും.
കേരളാ കോണ്ഗ്രസ്-എം സംസ്ഥാന ക്യാന്പ്
12:31 AM Nov 15, 2018 | Deepika.com