കൊച്ചി: മൂന്നാറിൽ കടുവ വേട്ട നടത്തിയ കേസിൽ രണ്ടു പ്രതികളെ മൂന്നു വർഷം കഠിന തടവിനും 10,000 രൂപ പിഴ അടയ്ക്കാനും ശിക്ഷ വിധിച്ചു. ഇടുക്കി മഞ്ഞപ്പെട്ടി നെടുംകണ്ടം പാലക്കൽ ഗിരീഷ്, ഉടുന്പൻചോല പാറത്തോട് ചീങ്കല്ലേൽ സിബി ജോസ് എന്നിവരെയാണ് എറണാകുളം സിജെഎം കോടതി ശിക്ഷിച്ചത്.
കേസിലെ മറ്റു പ്രതികളായ നാലു പേരെ വെറുതെ വിട്ടു. ഇടുക്കി സ്വദേശികളായ കെ.ബി. ബോബൻ, കുര്യൻ തോമസ്, ബാബു ജോസഫ്, ഡെലിക്ട് കെ. പോൾ എന്നിവരെയാണു വെറുതെ വിട്ടത്. വനമേഖലയിൽ കടന്നു കടുവയെ വേട്ടയാടി കൊന്നു തുകലെടുത്തെന്നായിരുന്നു കേസ്. 2005ലായിരുന്നു സംഭവം. ആദ്യം വനംവകുപ്പ് അന്വേഷിച്ച കേസ് പിന്നീടു സിബിഐ ഏറ്റെടുക്കുകയായിരുന്നു.
കടുവ വേട്ട: പ്രതികൾക്കു മൂന്നു വർഷം തടവും പിഴയും
12:31 AM Nov 15, 2018 | Deepika.com