കോട്ടയം: കേരള ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റായി ജോർജ് മേച്ചേരിയെയും (എറണാകുളം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ജസ്റ്റിൻ ജേക്കബിനെയും തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്റായി സന്തോഷ് കുര്യൻ (വടകര), ജനറൽ സെക്രട്ടറിമാരായി ജോസഫ് ജോണ് (കായംകുളം), എം.എം. മാത്യു (ദേവികുളം), ജോർജ് കോശി (പത്തനംതിട്ട), ജോബി ജോസഫ് (എറണാകുളം) ട്രഷററായി സി.എ. ജോണി (ചാവക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.
ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ കോടതികളുടെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യം രാജ്യത്തു നിലവിലുണ്ടെന്ന് കേരള ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എംപി പറഞ്ഞു.
സംസ്ഥാന റിട്ടേണിംഗ് ഓഫീസർ ജോയി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വി.വി. ജോഷി, പ്രിൻസ് ലൂക്കോസ്, കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജയിംസ് മാത്യു കടവൻ, ജോസഫ് ചാമക്കാല, കെ.ഇസഡ്. കുഞ്ചെറിയാ എന്നിവർ പ്രസംഗിച്ചു.
ജോർജ് മേച്ചേരി പ്രസിഡന്റ്
11:55 PM Nov 14, 2018 | Deepika.com