കോഴിക്കോട്: ശബരിമലക്ഷേത്രത്തില്‍ യുവതീപ്രവേശനം സംബന്ധിച്ച് ജനുവരി 22 വരെ പഴയ സ്ഥിതി തുടരാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നാണ് പരിഗണിക്കുന്നത്.
ശബരിമലക്ഷേത്ര സന്നിധാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആവശ്യമായ മാതൃകാപരമായ നിലപാട് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവണം. ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. മണ്ഡല-മകരമാസക്കാലം സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ ഹിന്ദുസംഘടനകളെകൂടി വിളിക്കേണ്ടതായിരുന്നു.
സുപ്രീംകോടതി പരമമാണെന്ന നിലപാട് തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. അതോടൊപ്പം വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം. തൃപ്തി ദേശായിയുടെ വരവ് പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്.
സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തിനനുസരിച്ച് ഭാവി പരിപാടികള്‍ ആവിഷ്കരിക്കും. എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. ഇതിനായി എന്‍ഡിഎ, ബിജെപി കോര്‍കമ്മിറ്റി യോഗങ്ങള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല: പഴയ സ്ഥിതി തുടരാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ബിജെപി
11:48 PM Nov 14, 2018 | Deepika.com