കൊച്ചി: ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്ജെ) സന്യാസസഭയുടെ ഇന്ത്യൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. പോൾ തോട്ടത്തുശേരിയെ തെരഞ്ഞെടുത്തു.
നിലവിലെ സുപ്പീരിയർ ഫാ. സുനിൽ കല്ലറക്കൽ സൗത്ത് അമേരിക്കയിലെ പെറു പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായും നിയമിതനായി.
ഫാ. സുനിൽ കല്ലറക്കൽ ആറു വർഷം നൈജീരിയൻ ഡെലഗേറ്റ് സുപ്പീരിയർ, കെഎൽഎംആർഎ പ്രസിഡന്റ്, കെസിഎംഎസ് എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും സ്പിരിച്വൽ തിയോളജിയിൽ ഡോക്ടറേറ്റും ഉണ്ട്.
കൊടുങ്ങല്ലൂർ സെന്റ് തോമസ് മിഷൻ ഹോമിന്റെ റെക്ടർ, കോട്ടപ്പുറം സിആർഐ പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുള്ള ഫാ. പോൾ തോട്ടത്തുശേരി ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ഡിഗ്രിയും നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
ഫാ. സുനിൽ കല്ലറക്കലും ഫാ. പോൾ തോട്ടത്തുശേരിയും പ്രൊവിൻഷ്യൽ സുപ്പീരിയർമാർ
11:36 PM Nov 14, 2018 | Deepika.com