ശബരിമല: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന സുപ്രീംകോടതി തീരുമാനം അയ്യപ്പന്റെ അനുഗ്രഹമാണെന്ന് ശബരിമല ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്. അന്തിമവിധി അനുകൂലമാകാൻ അയ്യപ്പവിശ്വാസികൾ പ്രാർഥിക്കുകയാണ് വേണ്ടത്. ശബരിമലയിൽ സമാധാനം നിലനിൽക്കണമെന്നാണ് ഓരോ ഭക്തനും ആഗ്രഹിക്കുന്നത്. അതിനു കോട്ടം തട്ടുന്ന യാതൊന്നും ഉണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോടതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരും പ്രതികരിച്ചു. ഭക്തജനങ്ങളുടെ പ്രാർഥനയുടെ ഫലമായാണ് കോടതി കേസ് തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനിച്ചത്. അതുവരെ സമാധാനാന്തരീക്ഷം നിലനിൽക്കാൻ പ്രാർഥന തുടരണമെന്നും അദ്ദേഹം പറഞ്ഞു.
വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു തന്ത്രി
01:14 AM Nov 14, 2018 | Deepika.com