തിരുവനന്തപുരം: ശബരിമല പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കുമെന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധി സ്വാഗതാർഹമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ.
കോണ്‍ഗ്രസും യുഡിഎഫും നേരത്തെ എടുത്ത നിലപാടിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ കോടതിവിധി. ജനുവരി 22 ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെ നേരത്തെയുള്ള സ്ഥിതി നിലനിർത്തണം.
അന്തിമവിധി വരുന്നതുവരെ സർക്കാർ ധൃതിപിടിച്ച് പഴയ കോടതി വിധി വിശ്വാസികളിൽ അടിച്ചേല്പിക്കരുതെന്നും ബെന്നി ബഹനാൻ പറഞ്ഞു.
പിണറായിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി: ബെന്നി ബഹനാൻ
01:14 AM Nov 14, 2018 | Deepika.com