കോടതിവിധി അംഗീകരിക്കാനുള്ള മാന്യത കാണിക്കണം: വെള്ളാപ്പള്ളി

01:14 AM Nov 14, 2018 | Deepika.com
ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി​യു​ടെ ഇ​ന്ന​ല​ത്തെ തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നു​ള്ള മാ​ന്യ​ത എ​ല്ലാ​വ​രും കാ​ണി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഴു​വ​ൻ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ളും റി​ട്ട് ഹ​ർ​ജി​ക​ളും തു​റ​ന്ന കോ​ട​തി​യി​ൽ ജ​നു​വ​രി 22ന് ​പ​രി​ഗ​ണി​ക്കാ​മെ​ന്ന തീ​രു​മാ​നം ഭ​ക്ത​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു.