കൊച്ചി: അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ആക്കംകൂട്ടുന്ന ആർസിഇപി സ്വതന്ത്രവ്യാപാരക്കരാറിന് ഇന്നു സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ പച്ചക്കൊടി കാട്ടാനുള്ള കേന്ദ്രസർക്കാർ നീക്കം കർഷകദ്രോഹമാണെന്നും കരാർ ചർച്ചകളിൽനിന്നു കർഷകരക്ഷയ്ക്കായി കേന്ദ്രസർക്കാർ പിന്മാറണമെന്നും രാഷ്ടീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ആർസിഇപി കരാറിനെതിരേ കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും നടക്കുന്ന കർഷകപ്രതിഷേധ സമ്മേളനത്തിനു തൃശൂർ ജില്ലയിൽ ഇന്നലെ തുടക്കമായി.
ആർസിഇപി കരാറിനുള്ള പച്ചക്കൊടി കർഷകദ്രോഹം: കിസാൻ മഹാസംഘ്
12:25 AM Nov 14, 2018 | Deepika.com