തിരുവനന്തപുരം: വിവിധ ഡിവിഷനുകളിൽ നടക്കുന്ന ട്രാക്ക്, യാർഡ് അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ട്രെയിനുകൾ വൈകിയോടും. കോർബ-തിരുവനന്തപുരം അഹല്യനഗരി എക്സ്പ്രസ് ഇന്ന് രണ്ടു മണിക്കൂർ വൈകിയോടും. 20 മുതൽ 27 വരെ കോയന്പത്തൂർ-നാഗർകോവിൽ പാസഞ്ചർ ഈറോഡ്-സേലം-നാമക്കൽ വഴി തിരിച്ചുവിടും. ട്രെയിൻ ഒന്നര മണിക്കൂർ വൈകിയോടും.
നാഗർകോവിൽ-മുംബൈ സിഎസ്ടി എക്സ്പ്രസ് 27 ന് 50 മിനിറ്റ് വൈകിയോടും. ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ് 21 മുതൽ 23 വരെ അരമണിക്കൂറും നാഗർകോവിൽ-മുംബൈ സിഎസ്ടി ബാലാജി ദ്വൈവാര എക്സ്പ്രസ് 22 ന് 35 മിനിറ്റും വൈകിയോടും. കൊല്ലം-കന്യാകുമാരി മെമു, കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ, കൊല്ലം-കോട്ടയം പാസഞ്ചർ എന്നീ ട്രെയിനുകളുടെ സമയത്തിൽ് മാറ്റം വരുത്തി. ട്രെയിൻ-സർവീസ് ആരംഭിക്കുന്ന പുതിയ സമയം (പഴയ സമയം) എന്ന ക്രമത്തിൽ.
കൊല്ലം-കന്യാകുമാരി മെമു (ട്രെയിൻ നന്പർ 66304)-രാവിലെ 10.50 (രാവിലെ 9.40). കൊച്ചുവേളി-നാഗർകോവിൽ പാസഞ്ചർ (56317)-രാവിലെ 11.40 (ഉച്ചയ്ക്ക് 1.05). കൊല്ലം-കോട്ടയം പാസഞ്ചർ(56394)-രാവിലെ 9.30 (രാവിലെ 9.15). പുനലൂർ-ഗുരുവായൂർ പാസഞ്ചർ (56366)-രാത്രി 9.35(രാത്രി 7.05). നിലന്പൂർ-കോട്ടയം പാസഞ്ചർ (56363)-വൈകുന്നേരം 5.35 (വൈകുന്നേരം 5.15). തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ (56311)-രാവിലെ 6.55(രാവിലെ 6.50).
പുതുക്കിയ സമയക്രമം അനുസരിച്ച് നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ(56310) അഞ്ചു മിനിറ്റ് വൈകി രാവിലെ 8.35 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. നിസാമുദീൻ-കന്യാകുമാരി സൂപ്പർഫാസ്റ്റ് പത്തു മിനിറ്റ് വൈകി രാവിലെ 7.50 ന് കന്യാകുമാരിയിൽ എത്തിച്ചേരും. മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് 15 മിനിറ്റ് നേരത്തെ 6.40 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.
ട്രാക്ക്, യാർഡ് അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ട്രെയിനുകൾ വൈകും
11:26 PM Nov 13, 2018 | Deepika.com