കോട്ടയം: ചൈനയിലെ ഷാവേലിൻ ടെംബിളിൽ കുംങ്ഫുവിൽ ഉപരിപഠനം പൂർത്തിയാക്കിയ സിഫു ആർ.കെ. ഋഷിക്ക് (സജി) ഇന്ത്യൻ സീനിയർ ഇൻസ്ട്രക്ടർ ആൻഡ് ചീഫ് എക്സാമിനർ പദവി. 2017-ൽ ആദ്യ ഇന്ത്യൻ ഇൻട്രക്ടറായും ഋഷിയെ തെരഞ്ഞെടുത്തിരുന്നു. കിക്ക് ബോക്സിംഗ്, മുയുതായ് എന്നിവയിൽ നാഷണൽ ജഡ്ജായ ഇദ്ദേഹം ഇടുക്കി നെടുംകണ്ടം സ്വദേശിയാണ്. ഇപ്പോൾ കൊല്ലത്താണ് താമസം.
കുങ്ഫു ഇൻസ്ട്രക്ടറും ഇന്ത്യൻ ഒാർഗനൈസറുമായ ഭാര്യ ഷീബയും കിക്ക് ബോക്സിംഗിലും മുയ്തായിലും നാഷണൽ റഫറി ജഡ്ജാണ്.
മകനും ഏഴാം ക്ലാസ് വിദ്യാർഥിയായ നീൽ ഋഷി കുങ്ഫു ബ്ലാക്ക് ബെൽറ്റും മകളും മൂന്നാം ക്ലാസ് വിദ്യാർഥിനിയുമായ ഇന്ത്യ ഋഷി കുങ്ഫുവിൽ ബ്രൗണ്‍ ബെൽറ്റുമാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകളിലും മറ്റും കുങ്ഫു പരിശീലനം നൽകുന്ന ഋഷിക്ക് ആയിരത്തിലധികം ശിഷ്യന്മാരുണ്ട്.
കുങ്ഫുവിൽ ഋഷി ഇന്ത്യൻ ചീഫ് എക്സാമിനർ
11:26 PM Nov 13, 2018 | Deepika.com